ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും മന്ത്രിസ്ഥാനം ഒഴിയും മന്ത്രി സഭയിൽ അഴിച്ചു പണി
Friday, September 15, 2023
വൻ അഴിച്ചു പണിക്കൊരുങ്ങി സംസ്ഥാന മന്ത്രിസഭ.കെബി ഗണേഷ് കുമാറും,കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും.മന്ത്രിമാരായ ആന്റണി രാജുവും,അഹമ്മദ് ദേവർ കോവിലും സ്ഥാനം ഒഴിയുമെന്നാണ് സൂചന.സിപിഎം മന്ത്രിമരുടെ വകുപ്പിലും മാറ്റങ്ങളുണ്ടായേക്കും.ആരോഗ്യമന്ത്രി വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുവാൻ സാധ്യതയുണ്ട്.സിപിഎം സർക്കാരിന്റെ രണ്ടരവർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി സ്ഥാനങ്ങളിൽ മാറ്റം വരുത്തവാൻ ആലോചിക്കുന്നത്.രണ്ടരവർഷത്തിൽ മന്ത്രി സ്ഥാനത്തിൽ മാറ്റം വരുത്തുമെന്ന് ഘടകകക്ഷികൾക്ക് സിപിഎം ഉറപ്പ് നൽകിയിരുന്നു.തീരുമാനങ്ങളെടുക്കാൻ അടുത്തയാഴ്ച നിർണായക യോഗങ്ങൾ ചേർന്നേക്കും,സ്പീക്കർ എ എൻ ഷംസീറീനെ ആരോഗ്യമന്ത്രിയാക്കാനും നീക്കമെന്നാണ് റിപ്പോർട്ടുകൾ.അതേ സഭയം മന്ത്രി സഭയിൽ ഗതാഗത വകുപ്പ് ഏറ്റെടുക്കാൻ ഗണേഷ് കുമാറിന് താൽപര്യമില്ലെന്നാണ് സൂചന.വനം വകുപ്പ് ഗണേഷിന് നൽകുവാനും.ഗതാഗതം ഏ കെ ശശീന്ദ്രനെ ഏൽപ്പിക്കുവാനും ആലോചനയുണ്ട്.