പണത്തിനോടും സ്ത്രീകളോടും ആസക്തിയുള്ള ഗണേഷ് കുമാര്‍ ഒരു വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി നടേശൻ
Friday, September 15, 2023
എംഎല്‍എ കെബി ഗണേഷ് കുമാറിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഗണേഷ് കുമാര്‍ വൃത്തികെട്ടവനാണെന്നും പുറത്തുകാണുന്ന കറുപ്പ് തന്നെയാണ് തിരുവഞ്ചൂരിന്റെ ഉള്ളിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഗണേഷ് കുമാര്‍ അധികാരത്തിനുവേണ്ടി എന്തും ചെയ്യും.പണത്തിനോടും സ്ത്രീകളോടും ആസക്തിയാണെന്നും രാഷ്ട്രീയത്തെ വ്യഭിചരിച്ച ആളാണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഗണേശിനെ ഒരുകാലത്തും രാഷ്ട്രീയത്തിന്റെ വഴിയേ കൊണ്ടുപോകാന്‍ പറ്റുന്ന ആളല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.സ്വഭാവശുദ്ധി അശേഷം ഇല്ല. സാമ്പത്തിക ആസക്തി വളരെ കൂടിയ ആളാണ്.പെണ്ണിനോട് ആസക്തിയുള്ള ആളുമാണ്. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് അപചയം മാത്രമായിരിക്കുമെന്നും വിശ്വസിക്കാന്‍ കൊള്ളിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.തിരുവഞ്ചൂര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അതും അതിലപ്പുറവും ചെയ്യുന്ന ആളാണ്.അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ്.എത്രതവണ ഗ്രൂപ്പുമാറി.ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നതുകൊണ്ട് ആഭ്യന്തരമന്ത്രിയായി എന്നും ഉമ്മന്‍ചാണ്ടി ക്ഷീണിതനായപ്പോള്‍ കെസി വേണുഗോപാലിന്റെ ആളായി എന്നും വെള്ളാപ്പള്ളി നടേശൻ.