ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടക്കെണിയിലായ റിസോര്‍ട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
Friday, September 15, 2023
ഓണ്‍ലൈന്‍ റമ്മി കളിച്ച് കടക്കെണിയിലായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി പികെ റോഷ് ആണ് മരിച്ചത്.ഇടുക്കി പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജീവനക്കാരനാണ് റോഷ്.രാത്രി 8.30ന് റിസോര്‍ട്ടിന് സമീപമുള്ള മരത്തില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.റോഷ് ഏറെ നാളായി ഓണ്‍ലൈന്‍ റമ്മി കളിയില്‍ അടിമയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.ജോലി ചെയ്ത് സമ്പാദിച്ച പണവും കടം വാങ്ങിയ ലക്ഷക്കണക്കിന് രൂപയും ഇയാള്‍ക്ക് റമ്മി കളിയിലൂടെ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ ഏക മകനായ റോഷ് തന്റെ സഹോദരിയ്ക്ക് ഗുരുതര ഗോഗം ബാധിച്ചെന്നും ചികിത്സയ്ക്ക് സഹായിക്കണമെന്നും സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.ഇയാള്‍ പറഞ്ഞത് വിശ്വസിച്ച സഹപ്രവര്‍ത്തകര്‍ ചികിത്സയ്ക്കായി 80,000 രൂപ സമാഹരിച്ച് റോഷിന് നല്‍കിയിരുന്നു. സഹപ്രവര്‍ത്തകര്‍ സമാഹരിച്ച് നല്‍കിയ തുകയും ഇയാള്‍ക്ക് റമ്മി കളിച്ച് നഷ്ടമായിരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.