പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ വീണ്ടും ഷാജന്‍ സക്‌റിയയെ അറസ്റ്റു ചെയ്യാന്‍ നീക്കം
Friday, September 01, 2023
പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍സ്‌കറിയയെ അറസ്റ്റു ചെയ്യാന്‍ നീക്കം.ഇതിനായി ആലുവ പൊലീസ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.2019 ല്‍ കോവിഡ് കാലത്ത് പൊലീസിന്റെ രഹസ്യസ്വാഭാവമുള്ള വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത്.ആലുവ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.കേസിന്റെ എഫ്ഐആര്‍ പൊലീസ് ഇതുവരെ ഷാജന്‍ സ്‌കറിയയുടെ അഭിഭാഷകന് നല്‍കിയിട്ടില്ല.ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഷാജന്റെ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഈ കേസില്‍ ഷാജനെ രഹസ്യമായി അറസ്റ്റു ചെയ്യാനാണ് നീക്കമെന്ന് ഷാജന്റെ അഭിഭാഷകന്‍ പറയുന്നു.ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ കോടതിയുടെ നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജാരായിരിക്കുകയാണ് ഷാജന്‍ സക്‌റിയ.ആ സമയത്താണ് വയര്‍ലെസ് ചോര്‍ത്തിയെന്നകേസില്‍ അറസ്റ്റ് ചെയ്യാന്‍ ആലുവ പോലീസും സ്ഥലത്തെത്തിയിരിക്കുന്നത്.അറസ്‌ററു തടയാന്‍ ഷാജന്‍ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്.