തിരുവനന്തപുരത്ത് 15 വയസ്സുള്ള മകൻ വൃക്കരോഗിയായ അച്ഛനെ മുഖത്ത് മുളക് തേച്ച് വായില്‍ തുണി തിരുകി തലക്കടിച്ചു
Monday, August 28, 2023
അച്ഛൻ തല്ലിയതിന്റെ പ്രതികാരം തീര്‍ക്കാനായി കൂട്ടുകാരന്റെ സഹായത്തോടെ അച്ഛനെ മര്‍ദ്ദിച്ച് മകന്‍.വൃക്ക രോഗിയായ അച്ഛനാണ് 15 കാരന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അച്ഛന്‍.പോത്തന്‍കോട് മഞ്ഞ മലയിലാണ് സംഭവം.10ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പതിനഞ്ചുകാരന്‍.അതിനിടെ, സംഭവം അറിഞ്ഞ് പോലീസെത്തിയപ്പോള്‍ മകന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അച്ഛനൊപ്പം മകനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.അച്ഛന്‍ അടിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ മുഖത്ത് മുളക് തേച്ച് വായില്‍ തുണി തിരുകി തലക്കടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്ന് മകന്‍ മൊഴി നൽകിയിട്ടുണ്ട്.