റിലയന്‍സിൽ മുകേഷ് അംബാനിയുടെ മക്കളായ ഇഷ,ആകാശ്,ആനന്ദ് അംബാനിമാര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍
Monday, August 28, 2023
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് തലമുറ മാറ്റം.മുകേഷ് അംബാനിയുടെ മക്കളായ ഇഷ,ആകാശ്,ആനന്ദ് എന്നിവര്‍ റിലയന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിലെത്തി.മുംബൈയില്‍ ചേരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാൽപ്പത്തിയാറാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ഈ നിര്‍ണ്ണായക തിരുമാനം ഉണ്ടായത്.മുകേഷിന്റെ ഭാര്യ നിത അംബാനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചിട്ടുണ്ട്.ആകാശ് അംബാനി റിലയന്‍സ് ഇന്‍ഫോകോം ചെയര്‍മാനായി കഴിഞഞ വര്‍ഷം തന്നെ നിയമിക്കപ്പെട്ടിരുന്നു.ഇഷയെ റിലയന്‍സ് റിടൈയിലിന്റെയും ആനന്ദിനെ റിലന്‍യന്‍സിന്റെ പുതിയ എനര്‍ജി സംരംഭങ്ങളുടെയും തലപ്പത്തും നിയമിച്ചിരുന്നു.സെപ്തംബര്‍ 19 ന്് ഗണേശ ചതുര്‍ത്ഥി ദിവസം റിലയന്‍സ് ജിയോ എയര്‍ ഫൈബറിന് തുടക്കം കുറിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.ഏറ്റവും മികച്ച വേഗതയില്‍ ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാങ്കേതിക സംവിധാനമാണ് എയര്‍ ഫൈബര്‍.