സഹപാഠികളുടെ തല്ലുകൊണ്ട വിദ്യാര്‍ത്ഥിയെ പഠിക്കാനായി കേരളത്തിലേക്ക് ക്ഷണിച്ച് വി ശിവന്‍കുട്ടി
Monday, August 28, 2023
ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തെയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കേരളത്തിലേക്ക് കുട്ടിയെ സ്വാഗതം ചെയ്യുകയാണ്.കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ കേരളത്തില്‍ പഠനം നടത്താം.ടിസി യോ മറ്റു രേഖകളോ ഇതിനായി ആവശ്യമില്ലന്നും മന്ത്രി പറഞ്ഞു.തല്ല് കൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്തിലാണ്.ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മന്ത്രി യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം കത്തിലൂടെ യുപി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂളില്‍ സംഭവിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ലെ.ശിവന്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നു