Type Here to Get Search Results !

തെരുവ് നായ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്കിടെ പേവിഷബാധ സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തെരുവ് നായ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്കിടെ പേവിഷബാധ സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്.കഴിഞ്ഞ മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവ് നായ ആക്രമിക്കുന്നത്.കടിയേറ്റ ഉടനെ സരസ്വതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പും എടുത്തു.കുത്തിവയ്പ്പ് എടുത്തതിന് ശേഷം സരസ്വതിയുടെ കാല്‍ മുഴുവന്‍ പെള്ളലേറ്റ നിലയിലായിരുന്നു.പിന്നീട് ആരോഗ്യാവസ്ഥ ഗുരുതരമായി.തുടര്‍ന്ന് അവരെ തൃശ്ശൂര്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് കാല്‍ മുറിച്ച് മാറ്റുകയും ചെയ്തു.തുടര്‍ന്നുള്ള ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.അതേസമയം, കേരളത്തില്‍ അങ്ങേളമിങ്ങോളം തെരുവുനായയുടെ ആക്രമണം തുടരുകയാണ്.തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് നായയുടെ കടിയേറ്റിരുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.