ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് കാണാവുന്ന കാരുണ്യവും അലിവും ഒത്തുചേര്‍ന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍
Wednesday, July 19, 2023
താരതമ്യമില്ലാത്ത ജനങ്ങളുടെ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പുതുപ്പള്ളി എന്ന ഒരേ നിയോജക മണ്ഡലത്തില്‍ നിന്ന് 53 വര്‍ഷം നിയമസഭാ സാമാജികനാകുക എന്ന റെക്കാര്‍ഡിന് ഉടമായായിരുന്നു അദ്ദേഹം.ഇത് ഉമ്മന്‍ചാണ്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച സ്നേഹത്തിനും വിശ്വാസത്തിനുമുള്ള തെളിവാണ്.രണ്ട് തവണ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം നയിച്ച സര്‍ക്കാര്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങളോട് കാരുണ്യപൂര്‍വം പ്രതികരിച്ചു.ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ വന്ന് കാണാമായിരുന്നു.കാരുണ്യവും അലിവും ഒത്തുചേര്‍ന്ന നേതൃത്വമായിരുന്നു ഉമ്മന്‍ചാണ്ടിക്ക്.കേരളത്തില്‍ നിന്നുണ്ടായ പ്രഗല്‍ഭരായ പൊതുജന സേവകരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി.എല്ലാവര്‍ക്കും,പ്രത്യേകിച്ച് സാമൂഹ്യ വിഷയങ്ങളില്‍ തല്‍പ്പരരായ യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന മികച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന്റെ മുഹൂര്‍ത്തത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗവര്‍ണര്‍ പറഞ്ഞു.