Type Here to Get Search Results !

ഏക സിവില്‍ കോഡിനെതിരെ നിയമ കമ്മീഷന് തമിഴ്‌നാടിന്റെ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ സ്റ്റാലിൻ്റെ കത്ത്

ഏക സിവില്‍ കോഡിനെതിരെ നിയമ കമ്മീഷന് തമിഴ്‌നാടിന്റെ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ സ്റ്റാലിൻ്റെ കത്ത്
ഏക സിവില്‍ കോഡിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ്‌നാട്.നിയമ കമ്മീഷന് ഏകനിയമ വിഷയത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചു.ഏക സിവില്‍ കോഡ് നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും സാമുദായിക ഐക്യത്തിനും ഭീഷണിയാണെന്ന് കത്തില്‍ എംകെ സ്റ്റാലിന്‍ വ്യക്തമാക്കുന്നു.ഏക നിയമം അടിച്ചേല്പിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്തിന്റെ ശക്തി വൈവിധ്യമാണെന്നും ലോ കമ്മീഷന്‍ ചെയര്‍മാനയച്ച കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പറയുന്നു.രാജ്യം അതിന്റെ സെക്കുലറിസത്തില്‍ അഭിമാനിക്കുകയും അത് സംരക്ഷിക്കാനായി ഭരണഘടന ആര്‍ട്ടിക്കിള്‍ 29 വഴി ന്യൂനപക്ഷങ്ങ അവകാശ സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും സ്റ്റാലിന്‍ കുറിച്ചു.ഒരേ നിയമം എന്നത് നിലവില്‍ മതത്തിന് മേല്‍ സ്റ്റേറ്റിന്റെ കടന്നുകയറ്റമായി കാണപ്പെടുകയും മുമ്പില്ലാത്ത വിധം വ്യക്തി സ്വാതന്ത്രങ്ങളില്‍ കൈകടത്തലുകള്‍ ഉണ്ടാവുന്ന സ്ഥിതിവിശേഷം ഉണ്ടാക്കുകയും ചെയ്യുമെന്നും സ്റ്റാലിന്‍ ആശങ്കപ്പെടുന്നു.ചരിത്രബോധമില്ലാത്ത നടപടികളില്‍ നിന്ന് പിന്മാറണമെന്നും കത്തില്‍ പറയുന്നുണ്ട്.