Type Here to Get Search Results !

ശമ്പളമില്ല,പെട്രോളടിക്കാൻ പോലും കാശില്ലാതായതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് KSRTC ഡ്രൈവർ

ശമ്പളമില്ല,പെട്രോളടിക്കാൻ പോലും കാശില്ലാതായതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് KSRTC ഡ്രൈവർ
കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കത്തെഴുതി നൽകി കെഎസ്ആർടിസി ഡ്രൈവർ.ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്.പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇയാൾ അവധിക്ക് കത്ത് നൽകിയത്.പിന്നീട് കത്ത് തിരികെ വാങ്ങിയിരുന്നു.ശമ്പളമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലാണ് കാര്യങ്ങൾ.ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലാതായതോടെയാണ് ഇങ്ങനെയൊരു നടപടിക്ക് മുതിർന്നതെന്ന് അജു പറഞ്ഞു.ഗതികേടുകൊണ്ടാണ് പ്രതിഷേധിച്ചത്.കൊടുത്ത അവധിക്കത്ത് തിരികെവാങ്ങിയെന്നും അജു പറഞ്ഞു.സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി,സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്.നിലവിൽ സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം.എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗ‍ഡു നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് നടപ്പായില്ല.കഴിഞ്ഞ വര്‍ഷവും സമാനമായി ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു.ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്മെന്‍റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്.