ഏക സിവില്‍ കോഡിനെതിരെ സിപിഐ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ മുജാഹിദ് വിഭാഗം പങ്കെടുക്കും. ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി അറിയിച്ചു. നേതൃയോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷയത്തില്‍ ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.അതില്‍ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ല.ഏക സിവില്‍ കോഡ് മുസ്ലിം സമുദായത്തിന്റെ മാത്രമായല്ല, പൊതുപ്രശ്നമായാണ് കാണുന്നത്.മതേതര കൂട്ടായ്മയായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മുജാഹിദ് (മര്‍ക്കസുദ്വവ),വിസ്ഡം ഗ്രൂപ്പും സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
CPM സംഘടിപ്പിക്കുന്ന ഏകസിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
Thursday, July 13, 2023
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് CPM കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് CPl നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.തന്നോട് അറിയിക്കാതെയാണ് പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ തന്നെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സെമിനാറില്‍ പങ്കെടുക്കാത്തത്.കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഐ പ്രതിനിധിയായി ഇകെ വിജയന്‍ സെമിനാറില്‍ പങ്കെടുക്കും.സെമിനാറില്‍ മുസ്ലിംലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, സെമിനാര്‍ സംബന്ധിച്ച് ആര്‍ക്കും മറിച്ചൊരു അഭിപ്രായമില്ലെന്നും സിപിഐ പങ്കെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.അതിന് പിന്നാലെയാണ് പന്ന്യന്‍ നിലപാട് അറിയിച്ചത്.