ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്ക് മുസ്ലീം ലീഗിനുള്ള ക്ഷണം ആവർത്തിച്ച് എംവി ഗോവിന്ദൻ
Sunday, July 09, 2023
സിപിഎം നേതൃത്വം നൽകുന്ന ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്ക് മുസ്ലീം ലീഗിനുള്ള ക്ഷണം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമം.വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യം.ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നതായും എംവി ഗോവിന്ഡൻ പറഞ്ഞു.മുസ്ലീം സമുദായത്തിൽ ഏകീകൃത സിവിൽ കോഡിനെതിരെ ഒറ്റമനസ്സാണ്.അത് ഹിന്ദുത്വയ്ക്കെതിരാണ്.വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ലീഗിന് അവരുടെ ന്യായമുണ്ടാകും.ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.അതേ സമയം സെമിനാറിനുള്ള സിപിഎമ്മിന്റെ ആദ്യ ക്ഷണം ലീഗ് നിരസിച്ചിരുന്നു.സെമിനാറിൽ നിന്ന് വിട്ടു നിൽക്കുവാൻ തീരുമാനിച്ച മുസ്ലീം ലീഗ് ഇന്ന് പാണക്കാട് ചേരുന്ന യോഗത്തിനു ശേഷമാകും സിപിഎമ്മിന്റെ ക്ഷണം തള്ളാൻ തീരുമാനം പ്രഖ്യാപിക്കുക.ഈ സാഹചര്യത്തിലാണ് ക്ഷണം ആവർത്തിച്ചിരിക്കുന്നത്.