കെ റെയില്‍ കേരളത്തിന് ചേരില്ലന്ന് താന്‍ പറഞ്ഞിട്ടില്ലന്ന് ഇ ശ്രീധരന്‍
Sunday, July 09, 2023
കെ റെയില്‍ കേരളത്തിന് ചേരില്ലന്ന് താന്‍ പറഞ്ഞിട്ടില്ലന്ന് ഇ ശ്രീധരന്‍.മാറ്റങ്ങള്‍ വരുത്തിണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അങ്ങിനെയെങ്കില്‍ കെ റെയില്‍ കൊണ്ടു ഗുണമുണ്ടാകുമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യക പ്രതിനിധിയായ പ്രൊഫസർ കെവി തോമസുമായി പൊന്നാനിയിലെ തന്റെ വീട്ടില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിലവിലെ രീതി കേരളത്തിന് അനുയോജ്യമല്ലന്നാണ് ഇ ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നത്.എന്നാല്‍ മാറ്റങ്ങളുണ്ടെങ്കില്‍ കേരളത്തിന് ഗുണകരമായി പദ്ധതി നടപ്പാക്കമെന്നാണ് ഇ ശ്രീധരന്‍ ഇപ്പോള്‍ പറയുന്നത്.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇ ശ്രീധരനും കെവി തോമസും തമ്മില്‍ ചര്‍ച്ച നടത്തിയത്.കേരളത്തില്‍ ഹൈ സ്പീഡ് സംവിധാനവും സെമി സ്പീഡ് സംവിധാനവുമാണ് കേരളത്തിന് അനുയോജ്യം.ഇതിന്റെ രൂപരേഖ ഇ ശ്രീധരന്‍ തരുമെന്നും കെവി തോമസ് വ്യക്തമാക്കി.പൂര്‍ണ്ണമായും റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചര്‍ച്ച ചെയ്തതെന്നും കെവി തോമസ് പറഞ്ഞു.