Type Here to Get Search Results !

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മിന്നുവിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മിന്നുവിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ മറികടന്നു.ഏഴുവിക്കറ്റിന്റെ ഉജ്ജ്വല വിജയം.അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.35 ബോള്‍ നേരിട്ട താരം 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 54 റണ്‍സെടുത്തു.സ്മൃതി മന്ദാന 38 റണ്‍സെടുത്തും മികച്ചുനിന്നു.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്കും മത്സരം മിന്നും തുടക്കമായി.അരങ്ങേറ്റ മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു വിക്കറ്റ് സ്വന്തമാക്കി.ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നും മടക്കിയത്.സുല്‍ത്താനയെ മിന്നുവിന്റെ പന്തില്‍ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു.മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ മിന്നു 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നു മണി.ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.