വാര്‍ത്ത ചാനലുകളില്‍ ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നിച്ച് വീണ് ജനം ടിവിയും കൈരളിയും
Saturday, July 08, 2023
മലയാളം ന്യൂസ് ചാനലുകളിലെ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. എല്ലാ ചാനലുകളും തങ്ങള്‍ ഒന്നാണെന്ന അവകാശവാദം ഉയര്‍ത്തുമ്പോള്‍ ആഴ്ച റേറ്റിങ്ങ് കണക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നിലുള്ളത്.26 ആഴ്ചയിലെ ന്യൂസ് ചാനല്‍ റേറ്റിങ്ങില്‍ 86 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനം ഇതുവരെ തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.ശബരിമല യുവതി പ്രവേശന കാലത്ത് സംഘപരിവാര്‍ ചാനലാണ് മറ്റെല്ലാ ചാനലുകളെയും മറികടന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തൊട്ട് അടുത്ത് എത്തിയിരുന്നു.എന്നാലും,രണ്ടുമാസം ശബരിമലയില്‍ നടന്ന കഴിയുവിധം ഒക്കെ ആളികത്തിച്ചിട്ടും ജനം ടിവിക്ക് ഏഷ്യാനെറ്റിനെ മറികടക്കാനായില്ല.അന്നു രണ്ടാം സ്ഥാനത്ത് എത്തിയ ജനം ടിവി പിന്നീട് ഒരിക്കലും അഞ്ചാം സ്ഥാനത്തു നിന്നും മുന്നോട്ട് എത്തിയിട്ടില്ല.ന്യൂസ് ചാനല്‍ ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്.79 പോയിന്റുമായാണ് 24 ചാനല്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.52 പോയിന്റുമായി മനോരമ ന്യൂസാണ് മൂന്നാംസ്ഥാനത്തുള്ളത്.ചില ആഴ്ചകളില്‍ 24 ന്യൂസിനെ മറികടന്ന് മനോരമ രണ്ടാം സ്ഥാനത്ത് എത്താറുണ്ട്.എന്നാല്‍,ഇക്കുറി വളരെ താഴേയ്ക്ക് ചാനല്‍ വീണിട്ടുണ്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് നാലാം സ്ഥാനത്തുള്ളത്.സംഘപരിവാര്‍ ചാനലായ ജനം ടിവിക്കും സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസിനും ഒരേ പോയിന്റുകളാണ് ഉള്ളത്.എന്നാല്‍,പ്രോഗ്രാമുകളുടെ കാഴചക്കാരുടെ എണ്ണത്തില്‍ ജനം ടിവിയാണ് മുന്നില്‍.19 പോയിന്റുമായി ജനം ടിവി അഞ്ചാം സ്ഥാനവും കൈരളി ന്യൂസ് ആറാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.ന്യൂസ് 18 മലയാളമാണ് ഏഴാം സ്ഥാനത്തുള്ളത്.ചാനല്‍ വ്യൂവര്‍ഷിപ്പില്‍ 15 പോയിന്റുകള്‍ മാത്രമെ നേടാന്‍ ന്യൂസ് 18ന് സാധിച്ചിട്ടുള്ളൂ.അടുത്തിടെ മലയാളം ന്യൂസ് ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തില്‍ കുത്തനെ ഇടിവ് ഉണ്ടായിട്ടുണ്ട്.നേരത്തെ 150നും 200 പോയിന്റുകള്‍ക്കും ഇടയിലായിരുന്നു മലയാളം ന്യൂസ് ചാനലുകളുടെ സ്ഥാനം.കഴിഞ്ഞ നാലുമാസമായി നൂറു പോയിന്റുകള്‍ക്ക് താഴെയാണ് ന്യൂസ് ചാനലുകളുടെ സ്ഥാനം.