വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടിവിന് സസ്പെന്‍ഷന്‍
Wednesday, July 06, 2022
വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവനേതാവിനെ സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെ വിവേക് നായര്‍ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.ഇതുസംബന്ധിച്ച് വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിവേകിനെതിരേ നടപടി സ്വീകരിച്ചത്.വിവേക് എച്ച് നായരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സിബി പുഷ്പലത അറിയിച്ചു.