ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇന്റലിജൻസ് പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- 2 പോലീസ് സൂപ്രണ്ട് വി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നിലയുറപ്പിച്ചു.തുടർന്ന് ശ്രീലത അൻസാറിന്റെ വീട്ടിലെത്തി സ്ഥല പരിശോധന നടത്തുകയും വൈകുന്നേരം 4 30 ഓടെ തിരികെ പോകുന്ന വഴി അൻസാറിന്റെ കൈയിൽ നിന്നു പണം കൈപറ്റുന്നതിനിടെ ശ്രീലതയെ വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.പരിശോധന തുടരുന്നതിനിടെ ശ്രീലത കുഴഞ്ഞു വീണു.വനിതാ പോലീസിന്റെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നൽകുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
മൂന്നാംനിലയ്ക്ക് അനുമതി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങി പഞ്ചായത്ത് ഓവർസിയർ ശ്രീലത
Friday, July 08, 2022
തിരുവനന്തപുരം കാട്ടാക്കടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിളപ്പിൽ പഞ്ചായത്ത് ഓവർസിയർ വിജിലൻസിന്റെ പിടിയിലായി.ഓവർസിയർ ഗ്രേഡ് 2 ജീവനക്കാരി നെയ്യാറ്റിൻകര സ്വദേശി ശ്രീലതയാണ് പിടിയിലായത്.കുണ്ടമൺ കടവ് സ്വദേശി അൻസാറിന്റെ പക്കൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.പരാതിക്കാരനായ അൻസാറിന്റെ നിലവിലുള്ള രണ്ട് നില കെട്ടിടത്തിനു മുകളിൽ മൂന്നാമത്തെ നില പണിയുന്നതിനുള്ള അനുമതിക്കായി വിളപ്പിൽ പഞ്ചായത്ത് ഓഫീസിൽ മൂന്നു മാസം മുന്പ് അപേക്ഷ സമർപ്പിച്ചിരുന്നു.അൻസാറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഓവർസിയർ, കെട്ടിടത്തോട് ചേർന്ന് ഷീറ്റ് പാകിയിരുന്നതിനാൽ നിർമാണാനുമതി നൽകുവാൻ ബുദ്ധിമുട്ടാണെന്നും 10,000 രൂപ നൽകിയാൽ അനുകൂലമായി റിപ്പോർട്ട് നൽകി അനുമതി വാങ്ങി നൽകാമെന്നും പരാതിക്കാരനെ അറിയിച്ചു.ഇതു അവഗണിച്ചു നിരന്തരം കയറി ഇറങ്ങിയിട്ടും നടപടി ഒന്നും ഉണ്ടായില്ല.തുടർന്ന് അൻസാർ ഈ വിവരം വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള എച്ച്.വെങ്കിടേഷിനെ അറിയിച്ചു.