Type Here to Get Search Results !

CPM നേതാവ് വിഷ്ണു കൊലക്കേസ്സിൽ പ്രതികളായ മുഴുവൻ RSS പ്രവർത്തകരെയും വെറുതെവിട്ടു

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി.രക്തസാക്ഷി ദിനാചാരണങ്ങള്‍ അമ്മമാരുടെയും വിധവകളുടെയും അനാഥരായ മക്കളുടെ വേദനക്ക് പകരമാകുന്നില്ലെന്നും.രാഷ്ട്രീയ കൊലപാതകങ്ങള്‍ പലരുടെയും അന്നം മുടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.DYFI നേതാവ് വിഷ്ണുവിനെ കൊലപെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം.വിഷ്ണു വധ കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.വാര്‍ഷിക അനുസ്മരണങ്ങള്‍ നടത്തി എതിരാളികളുടെ വൈരാഗ്യത്തിന് അഗ്‌നി പകരും.ഇതൊന്നും ഉറ്റവരുടെ കണ്ണുനീരിന് പകരമാകുന്നില്ലന്നും കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.


സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നകേസില്‍ Rടട പ്രവര്‍ത്തകരായ 13 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. വഞ്ചിയൂര്‍ സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.11 പ്രതികള്‍ക്ക് വിചാരണക്കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.കീഴ്‌ക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചു കൊണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിന് മുന്നിലിട്ട് Rടട സംഘം വിഷ്ണുവിനെ വെട്ടിക്കൊന്നത്.