ഒ പനീർ സെൽവത്തെ പുറത്താക്കി AIADMK യെ കൈപ്പിടിയിലൊതുക്കി എടപ്പാടി പളനിസ്വാമി
Monday, July 11, 2022
തമിഴ്നാട്ടിൽ AIADMKലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ EPS പക്ഷം പാര്‍ട്ടി പിടിച്ചെടുത്തു.പാര്‍ട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അണ്ണാ DMK പുറത്താക്കി.ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടിയുണ്ടായത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന മൂന്നുപേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍.2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു വന്ന ഇരട്ട നേതൃത്വം തള്ളി EPS നെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.ഇതുവരെ പാര്‍ട്ടി കോഓർഡിനേറ്ററായി പനീര്‍ശെല്‍വവും ജോയിന്റ് കോഓര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരികയായിരുന്നു.പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല.