എച്ച്ആര്‍ഡിഎസുമായുള്ള ബന്ധം ഒഴിവാക്കണം.കെ കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.164 പ്രകാരമുള്ള രഹസ്യമൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്‌ന വ്യക്തമാക്കി. തന്റെ അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമാധാനമായോ എന്നും അവര്‍ ചോദിച്ചു.വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ സമ്പത്തിച്ച രേഖകള്‍ തന്റെ കൈവശമുണ്ട്. ഇനി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നാലും സത്യം ജനങ്ങളെ അറിയിക്കും.താനുമായി ബന്ധപ്പെട്ട എല്ലാവരെയും സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്.മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാല്‍ പോരാ, എല്ലാവരെയും മകളായി കാണണം. തെരുവിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലെങ്കിലും അറ്റം കാണും വരെ പോരാട്ടം നടത്തുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
ഗൂഡാലോചന കേസ്സിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് സ്വപ്ന
Thursday, July 07, 2022
ക്രൈം ബ്രാഞ്ചിന് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.ഗൂഢാലോചന കേസിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു.തനിക്കെതിരെയുള്ള ഗൂഢാലോചന കേസിനെ കുറിച്ചല്ല മറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ കുറിച്ചാണ് ചോദിച്ചത്. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖകള്‍ എവിടെയെന്നും വീണാ വിജയന് ബിസിനസ് നടത്തിക്കൂടെയെന്നും അന്വേഷണ സംഘം ചോദിച്ചെന്ന് സ്വപ്‌ന പറയുന്നു.വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ കലാപക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി.എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്നായിരുന്നു ഭീഷണിയെന്നും കൊച്ചിയില്‍ സ്വപ്‌ന മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്‌ന പറഞ്ഞു.