കേരളത്തിലെ സ്വര്‍ണക്കടത്ത് കേസ്സിൽ നടക്കാന്‍ പാടില്ലാത്തത് പലതുമുണ്ടായെന്ന് വിദേശകാര്യമന്ത്രി
Sunday, July 10, 2022
സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.എതു വ്യക്തിയും നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും നടക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായെന്നും ജയശങ്കര്‍ പറഞ്ഞു.കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരും.യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് കാര്യങ്ങൾ ബോധ്യമുണ്ട്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ പറയുന്നില്ല.എതു വ്യക്തിയും നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നും നടക്കാന്‍ പാടില്ലാത്തത് ഉണ്ടായെന്നും ജയശങ്കര്‍ പറഞ്ഞു.