മന്ത്രി സജി ചെറിയിനെതിരായ നടപടി CPM തീരുമാനിച്ച ശേഷം പ്രതികരിക്കാമെന്ന് CPl
Wednesday, July 06, 2022
ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ നടപടി CPM തീരുമാനിക്കട്ടെയെന്ന് CPl . സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് അംഗമാണ് സജി ചെറിയാന്‍.സിപിഎമ്മിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം വരട്ടെയെന്നും എന്നിട്ട് മാത്രമേ പ്രതികരണമുള്ളൂവെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.സജി ചെറിയാന്‍ രാജിവക്കേണ്ടെന്നാണ് CPM സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്‍,സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ CPM പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്.അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി ചെറിയാന്‍.എകെജി സെന്ററില്‍ നടന്ന അവയ്ലെബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മടങ്ങവെയാണ് രാജി വെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ വിശദീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. എജിയോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയും ചെയ്തു.