Type Here to Get Search Results !

എ​ട്ടു​വ​യ​സു​കാ​രി​യ്ക്കെതിരെ മോഷണകുറ്റം ആരോപിച്ച പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍ നി​ന്ന് പിഴ ഈ​ടാ​ക്കാ​ന്‍ ഉ​ത്ത​ര​വ്

എ​ട്ടു വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ പ​ര​സ്യ​വി​ചാ​ര​ണ​യ്ക്ക് വി​ധേ​യ​യാ​ക്കി​യ പി​ങ്ക് യെപോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ജി​ത​യി​ല്‍ നി​ന്ന് 1,50,000 രൂ​പ​യും കോ​ട​തി ചെ​ല​വു​ക​ള്‍​ക്കാ​യി 25,000 രൂ​പ​യും ഈ​ടാ​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഈ ​തു​ക പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.കു​ട്ടി​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍​നി​ന്ന് മാ​റ്റി​നി​ര്‍​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വ്യ​ക്തി​പ​ര​മാ​യ വീ​ഴ്ച​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ബാ​ധ്യ​ത​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്.പെ​ണ്‍​കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീ​ട് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്നും തു​ക ഉ​ദ്യോ​സ്ഥ​യി​ല്‍​നി​ന്ന് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.