കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ വിലയിരുത്തേണ്ടത് കേന്ദ്ര മന്ത്രിയാണെന്നും ,അതില്ലങ്കില്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലന്ന് വേണം കരുതാനെന്നും കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍. കേന്ദ്ര വിദേശ കാര്യമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയായിട്ടാണ് അദ്ദേഹമിത് പറഞ്ഞത്.ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനാണ് കേരളത്തില്‍ എത്തിയത്.തന്റെ സന്ദര്‍ശനത്തിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ശക്തിപ്പെടുത്തലും സന്ദര്‍ശനത്തിന്റെ ഭാഗമാണ്.തന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളില്‍ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ണക്കടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാണ് സത്യം പുറത്തുവരും.അന്വേഷണത്തില്‍ വിശ്വാസമുണ്ട്.രാഷ്ട്രീയത്തിന് മുകളില്‍ വികസനത്തെ കാണുന്നവര്‍ തന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. കേന്ദ്ര പദ്ധതികള്‍ വിലയിരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു.