ഇന്നലെ രാത്രി 9 മണിയോടെയാണ് കാര്‍ത്തിക മരിച്ചത്. ഭിന്നശേഷിക്കാരിയായ കാര്‍ത്തികയെ ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളിയോ ബാധിച്ച് കാര്‍ത്തികയുടെ ഇരുകാലുകളും തളര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ത്തികയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാര്‍ത്തിക.കഴിഞ്ഞ ദിവസമാണ് പ്രസവത്തെ തുടര്‍ന്ന് തങ്കം ആശുപത്രിയില്‍ നവജാതശിശുവും അമ്മയും മരിച്ചത്.പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.പിന്നാലെ തൊട്ടടുത്ത ദിവസം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായരുന്ന അമ്മയും മരിക്കുകയായിരുന്നു.ഡോക്ടര്‍മാരുടെ ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിയില്‍ പ്രതിഷേധിച്ചിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവ് കാരണം മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
ചികിത്സാപിഴവിൽ തുടർ മരണങ്ങൾ നടന്ന തങ്കം ആശുപത്രിയ്ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം
Wednesday, July 06, 2022
ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗികള്‍ തുടര്‍ച്ചായായി മരണമടയുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.കഴിഞ്ഞ ദിവസം ചികിത്സയിലിരുന്ന കാര്‍ത്തികയുടെ മരണത്തിനും കാരണം ചികിത്സാ പിഴവാണെന്നാണെന്നാണ് ആരോപണം.എന്നാല്‍ കാര്‍ത്തികയുടെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.യുവതിയെ ജനറല്‍ അന്‌സ്തീഷ്യക്കാണ് സജ്ജമാക്കിയത്.ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നാലെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.