അതേസമയം ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരന്‍ കടലില്‍ വീണതായി വിഴിഞ്ഞം പൊലീസിന് വിവ്രം ലഭിച്ചത്.ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ചെരിപ്പ് കണ്ടെത്തിയിട്ടുണ്ട്.കിരണിനായി തിരച്ചില്‍ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവര്‍ ഒളിവിലാണെന്നാണ് വിവരം.
പെണ്‍സുഹൃത്തിനെ കാണാന്‍ പോയ നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം
Monday, July 11, 2022
പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി.തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് കിരണിന്റെ വീട്ടുകാര്‍ പറയുന്നത്.വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനാണ് കിരണ്‍ പോയത്. ശനിയാഴ്ചയാണ് സംഭവം.രണ്ട് സുഹൃത്തുക്കളും കിരണിന് ഒപ്പം ഉണ്ടായിരുന്നു.വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.