കോട്ടയത്ത് യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലെ പ്രതി ജയിലിൽ ചാടി
Saturday, July 09, 2022
കോട്ടയം ഷാന്‍ വധക്കേസിലെ പ്രതിയായ ബിനുമോന്‍ ജയില്‍ ചാടി.ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം ജില്ലാ ജയലില്‍ നിന്ന് ഇയാള്‍ ചാടിയത്.ജയിലിന്റെ അടുക്കളയില്‍ നിന്ന് പലകവച്ചാണ് ഇയാള്‍ രക്ഷപെട്ടത് ഷാന്‍ എന്ന യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട കേസിലെ നാലാം പ്രതിയാണ് ഇയാള്‍. പൊലീസ് അതി ശക്തമായ തിരച്ചില്‍ നടത്തുന്നു.ദിവസങ്ങള്‍ക്ക് മുന്നില്‍ ഇയാളെ കാണാന്‍ ഭാര്യ വന്നപ്പോള്‍ തനിക്ക് ജയിലില്‍ നിന്ന് രക്ഷപെടണമെന്ന് ഇയാള്‍ ഭാര്യയോട് പറഞ്ഞതായി അറിയുന്നു.ജയില്‍ ചാടി അധിക ദൂരം പോകാന്‍ സാധിച്ചിട്ടില്ലന്നാണ് പൊലീസിന്റെ വിലയിരുത്തല്