കേസില്‍ അഭിഭാഷകനും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലുമായ നവനീത് എന്‍.നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ജൂണ്‍ 21നാണ് നവനീതിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.കേസില്‍ ജാമ്യത്തിനായി നവനീത് ജില്ലാ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കണം. ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി
Friday, July 08, 2022
വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അഭിഭാഷകന്‍ നവനീത് എന്‍.നാഥിന് ജാമ്യം പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ല.ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണിത്.സ്നേഹ ബന്ധത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു.ഇത്തരം കേസുകളില്‍ വിവാഹ വാഗ്ദാനം നല്‍കിയിതിന് ശേഷമാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണ് പരിശോധിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ ഉള്ളതുപോലെ നമ്മുടെ നാട്ടിലുംഇപ്പോള്‍ ലിവ് ഇന്‍ ബന്ധങ്ങള്‍ സാധാരണമായിട്ടുണ്ട്. ബന്ധം ഏറെ മുന്നോട്ടുപോയി കഴിയുമ്പോഴാണ്ഇവരില്‍ ഒരാള്‍ക്ക് ഇത് തുടരാനാകില്ലെന്ന് ബോധ്യപ്പെടുക. അത്തരം സാഹചര്യങ്ങളില്‍ ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്നും കോടതി വ്യക്തമാക്കി.