Type Here to Get Search Results !

സജി ചെറിയാന്റെ വിവാദമായ പ്രസംഗത്തിൽ ഒരു തെറ്റുമില്ലെന്ന് ന്യായീകരിച്ച് ഇപി ജയരാജൻ

സജി ചെറിയാന്റെ വിവാദമായ പ്രസംഗത്തിൽ ഒരു തെറ്റുമില്ലെന്ന് ന്യായീകരിച്ച് ഇപി ജയരാജന്‍

സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ലെന്ന് LDF കണ്‍വീനര്‍ ഇപി ജയരാജന്‍. പ്രസംഗം സദുദ്ദേശപരവും ഒരു തെറ്റുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.RSS സും സംഘപരിവാറും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുകയാണ്.കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണ്.ഇന്ന് ഭരണഘടനക്ക് നേരെ ശക്തമായ ആക്രമണമുണ്ടാകുന്നത് ഭരണകക്ഷികളില്‍ നിന്നു തന്നെയാണ്. കോണ്‍ഗ്രസ് സംഘപരിവാറിന് കീഴടങ്ങി കൊണ്ടിരിക്കുകയാണ്.ഇന്ത്യയില്‍ BJP പണം ഒഴുക്കിയാണ് അധികാരം പിടിക്കുന്നത്.


ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ രക്ഷയില്ല. സാക്കിയ ജാഫ്രിക്ക് കോണ്‍ഗ്രസ് ഒരു സഹായവും ചെയ്ത് കൊടുത്തില്ല.ജാഫ്രി കേസില്‍ സുപ്രീം കോടതി വിധി എല്ലാ ഭരണഘടന വിശ്വാസികളും കണ്ടതാണ്. സോണിയ ഗാന്ധി,ജഫ്രി കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല.ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചു.നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല.കോണ്‍ഗ്രസ് തിരുത്താന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.