AKG സെന്ററിനു നേരേയുണ്ടായ ബോംബ് ആക്രമണവും SDPI സംഘത്തിൻ്റെ സന്ദർശന വിവാദവും മറുപടിയുമായി സിപിഎം
Tuesday, July 05, 2022
തിരുവനന്തപുരം എകെജി സെന്ററിനു നേരേയുണ്ടായ ബോംബ് ആക്രമണത്തിനുശേഷം എസ്ഡിപിഐ സംഘം പാർട്ടി ഓഫീസ് സന്ദർശിച്ചുവെന്ന വാർത്ത വസ്തുതാപരമല്ലെന്നു സിപിഎം.എസ്ഡിപിഐ ഭാരവാഹികളെന്നു പരിചയപ്പെടുത്തിയ ഏഴംഗ സംഘം കഴിഞ്ഞ ഒന്നിനു വൈകുന്നേരം അഞ്ചിന് എകെജി സെന്ററിലെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു.പാർട്ടി നേതാക്കന്മാരെ കാണണം എന്നാവശ്യപ്പെട്ടു.എന്നാൽ എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്താൻ പാർട്ടിക്കു താത്പര്യമില്ല എന്നറിയിച്ചു മടക്കിവിടുകയാണ് ചെയ്തത്.അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കർശന നിലപാട് എടുത്തതോടെയാണു അവർ മടങ്ങിയത്.പുറത്തിറങ്ങിയ അവർ എകെജി സെന്ററിനു മുന്നിൽ നിന്നു ഫോട്ടോയെടുത്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സിപിഎം വ്യക്തമാക്കി.