വെൽഫെയർ സ്കീമിൽപ്പെടുത്തി കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന ഉത്പന്നങ്ങളായിരുന്നു ഇവ.വെൽഫെയർ സ്കീമിൽ കേന്ദ്രവിഹിതം ഇനി ലഭിക്കില്ലെന്ന കാരണത്താലാണ് പദ്ധതി നിർത്തലാക്കുന്നത്.അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ഹാജർ രേഖപ്പെടുത്തിയ ബുക്ക് സാമൂഹ്യനീതിവകുപ്പിൽ നല്കി അവിടെനിന്നും അന്വേഷിച്ച് കൃത്യത ഉറപ്പാക്കിയശേഷം ജില്ലാ സപ്ലൈ ഓഫീസിലേക്ക് നല്കും.തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറാണ് ഓരോ സ്ഥാപനത്തിനും ലഭ്യമാക്കേണ്ട ഭക്ഷ്യസാധനങ്ങളുടെ കണക്ക് നല്കി അതാത് ഡിപ്പോകളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ സ്ഥാപനങ്ങളിലേക്കു നല്കിവന്നിരുന്നത്.വളരെ സുതാര്യതയോടെയായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ.ആരും തുണയില്ലാത്ത ഒരു വിഭാഗം ജനങ്ങളാണ് പദ്ധതി നിർത്തലാക്കുന്നതോടെ ദുരിതത്തിലേക്കു നീങ്ങുന്നത്.അനാഥമന്ദിരങ്ങളിലും അഭയഭവനുകളിലും വസിക്കുന്നവർക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നതാണ് പ്രധാന ആവശ്യം.
സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കുമുള്ള അരിയും ഗോതമ്പും സൗജന്യമായി നൽകില്ല
Tuesday, July 05, 2022
സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കി വന്നിരുന്ന അരിയുടെയും ഗോതന്പിന്റെയും വിതരണം നിലയ്ക്കുന്നു.ഈ മാസം വെൽഫെയർ സ്കീം പ്രകാരം വിതരണത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ സ്റ്റോക്കില്ലെന്നു കാട്ടി പൊതുവിതരണ ഉപഭോക്തൃകാര്യാലയത്തിൽനിന്ന് ജില്ലാ സപ്ലൈ ഓഫീസർമാക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.അവർ ഇക്കാര്യം റേഷൻകട അധികൃതർ മുഖേന ഓർഫനേജ് കണ്ട്രോൾ ബോർഡിനെ അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ 1800-ഓളം സ്ഥാപനങ്ങളാണു പ്രവർത്തിക്കുന്നത്.ഇതിൽ ബാലഭവനുകൾ,അഭയഭവനുകൾ,വൃദ്ധസദനങ്ങൾ,ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ,പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. ഈ സ്ഥാപന ങ്ങളിൽ ഒരുലക്ഷത്തോളം അന്തേവാസികളാണുള്ളത്.അരി, ഗോതന്പ്,മണ്ണെണ്ണ,പഞ്ചസാര എന്നിവയായിരുന്നു ഈ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നല്കിവന്നിരുന്നത്.മണ്ണെണ്ണയും,പഞ്ചസാരയും നല്കുന്നത് ഇടയ്ക്ക് നിർത്തലാക്കിയിരുന്നു.ഒരു അന്തേവാസിക്ക് ഒരു മാസം 10.5 കിലോഗ്രാം അരി, നാലര കിലോഗ്രാം ഗോതന്പ് എന്നിവയായിരുന്നു നല്കിവന്നിരുന്നത്.ഒരു കിലോ അരിക്ക് ഒരു രൂപ എന്ന നിരക്കിലായിരുന്നു 2015 വരെ ഈടാക്കിയിരുന്നത്. ഇപ്പോൾ അരിക്ക് കിലോയ്ക്ക് 5.65 രൂപയും ഗോതന്പിന് 4.15 രൂപയുമാണ് ഈടാക്കുന്നത്. ആരും സഹായമില്ലാതെ അഗതിമന്ദിരങ്ങളിൽ കഴിഞ്ഞിരുന്നവർക്ക് ആശ്രയമായിരുന്നു സർക്കാരിന്റെ ഈ സഹായം.