ശ്രീനഗര്‍ ജമ്മുകശ്മീർ അമര്‍നാഥില്‍ തീര്‍ഥാടനകേന്ദ്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ 15 മരണം
Saturday, July 09, 2022
ശ്രീനഗര്‍ ജമ്മുകശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനകേന്ദ്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 15 മരണം. മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തില്‍ നാല്പതിലധികം പേരെ കാണാതായിട്ടുണ്ട്.അപകടത്തെത്തുടര്‍ന്ന് തീര്‍ഥാടനം നിര്‍ത്തിവച്ചു.വെള്ളിയാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. മേഘവിസ്‌ഫോടനത്തെ ത്തുടര്‍ന്ന് പെട്ടന്നുണ്ടായ പേമാരിയില്‍ ഗുഹാമുഖത്തിന് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു. അമര്‍നാഥ് ഗുഹയില്‍ നിന്ന് 9.2 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബേസ് ക്യാംപിലെ 25 കൂടാരങ്ങളും 3 സമൂഹ അടുക്കളകളും വെള്ളത്തില്‍ ഒലിച്ചുപോയി.ദേശീയ-സംസ്ഥാന ദുരന്തനിരവാരണ സേനയുടെ നേതൃത്വത്തില്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസും NDRF ന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 15000ത്തില്‍പരം തീര്‍ഥാടകരെ രക്ഷപെടുത്തി.