ഒരു വര്‍ഷത്തിനിടെ അപകടത്തിൽ മരിച്ച കാൽനടയാത്രക്കാർ ആയിരം പേരെന്നത് ചെറിയ വാർത്തയാക്കിയതിൽ വിമര്‍ശനവുമായി ബിജു
Thursday, July 07, 2022
കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റോഡപകടത്തില്‍ മരിച്ചത് 1000 കാല്‍നട യാത്രക്കാരാണെന്ന വാര്‍ത്ത പങ്കുവെച്ച് നടന്‍ ബിജുമേനോന്‍. മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത ചെറിയ കോളത്തില്‍ ഒതുക്കിയതിനെയാണ് ബിജു മേനോന്‍ വിമര്‍ശിച്ചത്.'ഇത് ചെറിയ വര്‍ത്തയാണോ?’എന്ന് ചോദിച്ചുകൊണ്ടാണ് താരം വാര്‍ത്ത പങ്കുവച്ചത്.2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്.ഇത്രയും അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തെന്നും പത്രത്തിലെ വാര്‍ത്തയില്‍ പറയുന്നു.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു പ്രതികരണവുമായി എത്തിയത്. ‘ചെറുതാണെന്നു തോന്നിയതുകൊണ്ടാണല്ലോ ഒതുക്കുന്നത്’, ‘സാധാരണക്കാരുടെ മരണം ഈ രാജ്യത്ത് ഒരു വാര്‍ത്തയെ അല്ല’.എന്നിങ്ങനെയാണ് പ്രതികരണ കമന്റുകള്‍.