Type Here to Get Search Results !

കുരുന്നുകളെ അക്ഷര ലോകത്തേയ്ക്ക് സ്വാഗതം ചെയ്ത് നെയ്യാറ്റിൻകര നഗരസഭയുടെ പ്രവേശനോത്സവം

Neyyattinkara jbs school neyyattinkara municipality k ansalan mla
നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹൈസ്കൂളിലെ യു കെ ജി വിഭാഗത്തിൽ എത്തിയ കുരുന്നുകൾ
കോവിഡ് മഹാമാരിയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് അക്ഷരച്ചന്തം വിടർന്നു.നാലു ലക്ഷം കുരുന്നുകളെ ഒന്നാം ക്ലാസിലേയ്ക്ക് വരവേറ്റ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ ഇന്ന് തുറന്നു.സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.ജില്ല ഉപജില്ല സ്കൂൾ തലങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുത്ത് പ്രവേശനോത്സവം നടന്നു.42.9 ലക്ഷം വിദ്യാർത്ഥികളും ,1.8 ലക്ഷം അധ്യാപകരും ,കാൽ ലക്ഷത്തോളം അനധ്യാപകരും ഇന്ന് സ്കൂളിലെത്തി. വിദ്യാർത്ഥികളും അധ്യാപകരും മാസ്ക് ധരിക്കണം ,നിലവിലെ കോവിഡ് മാനദണ്ഡങ്ങളെല്ലാം സ്കൂളിൽ പാലിക്കണം. ഒന്നാം വാള്യം പാപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തി. എല്ലാ സ്കൂളിനു മുന്നിലും പോലീസ് സഹായവും ഉണ്ടായിരുന്നു. സ്കൂളുകൾക്ക് മുന്നിൽ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Neyyattinkara municipality MLA k ansalan

നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ്റെ അധ്യക്ഷതയിൽ നെയ്യാറ്റിൻകര ജെബിഎസിൽ നടന്ന പ്രവേശനോത്സവം എംഎൽഎ കെ ആൻസലൻ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എംഎ സാദത്ത് സ്വാഗത പ്രസംഘവും വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കൗൺസിലർമാരായ ജോസ് ഫ്രാങ്ക്ളിൻ,കെകെ ഷിബു, എൻകെ അനിതകുമാരി ,ആർ അജിത, കൂട്ടപ്പന മഹേഷ്, ആർ മണികണ്ഠൻ എന്നിവർ ആശംസ പ്രസംഗവും നടത്തി.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ഗവ:ബോയ്സ് സ്കൂളിലും ,ഗേൾസിലും വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു.