ചേർത്തലയിൽ ഭാര്യയെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Thursday, June 02, 2022
ചേർത്തലയിൽ നവവധുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്.സംഭവത്തിൽ പ്രതിമായ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.തല ഭിത്തിയിൽ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയെന്ന് അപ്പുക്കുട്ടൻ പൊലീസിന് മുന്നിൽ വ്യക്തമാക്കി.കഴിഞ്ഞ 26നാണ് ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്.കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞിരുന്നത്.എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസാണ് ശരീരത്തിലെ മുറ്റവുകൾ കണ്ട് കൊലപാതകമെന്ന സംശയം ഉന്നയിച്ചത്.തുടർന്ന് അപ്പുക്കുട്ടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യവേ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.കഴുത്ത് ഞെരിച്ചും, തല ഭിത്തിയിൽ ഇടിപ്പിച്ചും യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കുടുംബ പ്രശ്ങ്ങളാണ് കാരണം.ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.ആറുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.കൊല്ലം സ്വദേശിയാണ് അപ്പുക്കുട്ടൻ.