ഇപ്പോൾ കോൺഗ്രസിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ബ്രിജേഷ് സൂചിപ്പിക്കുന്നത്.ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചത്.സീറ്റ് നൽകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രി ചന്ദ്രു Congress വിട്ടതിന് പിന്നാലെയാണ് ബ്രിജേഷ് കലപ്പയുടേയും രാജി. മുതിർന്ന നേതാക്കളായ കപിൽ സിബലും ആനന്ദ ശർമയും ഉൾപ്പെടെയുള്ളവർ Congress വിട്ടിരുന്നു.ചില ജി23 നേതാക്കളുമായും മുതിർന്ന BJP നേതാക്കൾ കൂടിക്കാഴ്ച നടത്തിവരികയാണെന്നും സൂചനയുണ്ട്.രാജ്യസഭ സീറ്റ് നെഹ്‌റു കുടുംബം വിശ്വസ്തർക്ക് വീതംവച്ചെന്ന ആരോപണമുയർത്തി നേതാക്കൾ പരസ്യമായി വിമർശനമുയർത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്.
കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് ബ്രിജേഷ് കലപ്പ ആം ആദ്‌മിയിലേക്കെന്ന് സൂചന
Wednesday, June 01, 2022
മുതിർന്ന Congress നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ കോൺഗ്രസിൽ നിന്ന് രാജി വെച്ചു.സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ബ്രിജേഷ് കലപ്പയുടെ Facebook പോസ്റ്റിലൂടെയാണ് കോൺഗ്രസ് വിടുന്നതായി കലപ്പ അറിയിച്ചത്.ഒരു മാസത്തിനിടെ Congress വിടുന്ന നാലാമത്തെ ദേശീയ നേതാവാണ് ബ്രിജേഷ് കലപ്പ ബ്രിജേഷ് ഉടൻ Aam Aadmi Party യിൽ ചേർന്നേക്കുമെന്നാണ് വിവരം. സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോൺഗ്രസിൽ ചേരുന്നത്.പാനൽ ഡിബേറ്റുകളിലും ചാനൽ ചർച്ചകളിലുമടക്കം കോൺഗ്രസിന്റെ ഉറച്ച ശബ്ദമായിരുന്നു ബ്രിജേഷ്.