തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഉമയുടെ പേര് കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറി. പ്രഖ്യാപനം വൈകിട്ടാകും. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഹൈക്കമാന്റിന് ഉമയുടെ പേര് അന്തിമ അനുമതിക്കായി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ നിന്നുണ്ടാവും.
സ്ഥാനാര്‍ത്ഥിയായി പരിഗണനയില്‍ വന്നത് ഒരു പേര് മാത്രമായിരുന്നെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയില്‍ ജയിച്ചു കയറിയത്. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.