Type Here to Get Search Results !

കെജ്‌രിവാള്‍ മെയ് 15ന് കേരളത്തിൽ സാബു എം ജേക്കബ് ചെയർമാനായി ബദല്‍ മുന്നണിക്ക് ആം ആദ്മി

കെജ്‌രിവാള്‍ മെയ് 15ന് കേരളത്തിൽ സാബു എം ജേക്കബ് ചെയർമാനായി ബദല്‍ മുന്നണിക്ക് ആം ആദ്മി aap Kerala twenty 20 kitex Kochi kizhakkambalam Sabu m jacob
കേരളത്തില്‍ ബദല്‍ മുന്നണി പ്രഖ്യാപനത്തിന് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മെയ് 15ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുമ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കിഴക്കമ്പലത്തെ ട്വന്റി20 ഉള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെ പുതിയ മുന്നണി കെട്ടിപ്പടുത്ത് 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനാണ് ലക്ഷ്യം. ട്വിന്റി 20 സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായാണ് കെജ്‌രിവാള്‍ എത്തുന്നത്.കിഴക്കമ്പലത്ത് വച്ച് മെയ് 15നാണ് പൊതുസമ്മേളനം. ട്വിന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ ഉണ്ടായേക്കും. ഇടത് വലത് മുന്നണികള്‍ക്ക് പുറമേ മറ്റൊരു ശക്തമായ ബദല്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ട്വിന്റി 20 കിഴക്കമ്പലത്ത് കൈവരിച്ച് പെട്ടെന്നുള്ള വളര്‍ച്ച അനുകൂലമാക്കാനാണ് ശ്രമം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും കെജ്‌രിവാള്‍ പങ്കെടുത്തേക്കും.

കിഴക്കമ്പലത്തെ പൊതുസമ്മേളനത്തില്‍ 50,000 പേര്‍ പങ്കെടുക്കുമെന്നാണ് സാബു എം ജേക്കബ് പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി വിപുലീകരണ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് പഞ്ചാബില്‍ നേടിയ ശക്തമായ വിജയത്തിന് ശേഷം പാര്‍ട്ടിയുടെ പട്ടികയില്‍ ഇനി ഗുജറാത്തും കേരളവുമാണ് മുന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.സ്തംഭനാവസ്ഥയിലായ ബൈപോളാര്‍ രാഷ്ട്രീയ സംവിധാനത്തില്‍ നിരവധി ആളുകള്‍ക്ക് അതൃപ്തിയുള്ളതിനാല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഇടം നേടാനാകുമെന്നും ബിജെപി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണെന്നുമാണ് വിലയിരുത്തല്‍. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഒരു യൂണിറ്റ് ഉണ്ടെങ്കിലും അത് അത്ര സജീവമല്ല. ട്വന്റി20 ആം ആദ്മിയ്ക്ക് അനുയോജ്യമായ പങ്കാളിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.