ജഡ്ജിയ്‌ക്കെതിരെ വലിയ ആശങ്കകള്‍ കുഞ്ഞാരു ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് പോസറ്റുകളില്‍ നിന്ന് ജഡ്ജിയുടെ സിപിഎം ബന്ധം വ്യക്തമാണെന്നാണ് ഹര്‍ജിയില്‍ അച്ഛന്‍ പറഞ്ഞത്. മകന്റെ കൊലപാതകത്തില്‍ തനിക്ക് നീതി കിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നത്.അതേസമയം ആരോപണം വ്യക്തമാക്കുന്ന പോസ്റ്റുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ഹണി എം വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷക ലിസ് മാത്യുവും വാദിച്ചു.
ജഡ്ജി ഹണി എം വര്‍ഗീസിന് സിപിഎം ബന്ധമെന്ന ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ
Monday, May 02, 2022
കിഴക്കമ്പലത്തെ ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ ജഡ്ജി ഹണി എം വര്‍ഗീസിനെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജഡ്ജിയ്ക്ക് CPM ബന്ധമുണ്ടെന്നായിരുന്നു ഉത്തരവിലെ പരാമര്‍ശം. ദീപുവിന്റെ അച്ഛന്‍ കുഞ്ഞാരു ഉന്നയിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതാണ് ജസ്റ്റിസുമാരായ വിനീത് ശരണ്‍, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. CPM കാരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ ഹണി എം വര്‍ഗീസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജി ആറാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും, ദീപുവിന്റെ അച്ഛനും, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.