തിരുവനന്തപുരം പേരൂര്‍ക്കടയില്‍ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം.ഒരു രൂപ ബാക്കി ചോദിച്ചതിനാണ് കണ്ടക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചത്.കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മര്‍ദനമേറ്റത്.മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് പിന്നാലെ യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് ഷിറാസിനെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റ യുവാവ് പരാതി നല്‍കിയിരുന്നില്ല.സംഭവത്തിന് പിന്നാലെ ഷിറാസാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് ബസ് കണ്ടക്ടര്‍ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.ഇതില്‍ സംശയം തോന്നി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. യാത്രക്കാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.ഷിറാസിനോട് പേരൂര്‍ക്കട സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.