Type Here to Get Search Results !

മദ്യലഹരിയിൽ ഗുണ്ടയുടെ വടിവാൾ വീശിയുള്ള പരാക്രമം തടയാൻ ശ്രമിച്ച എസ്ഐയ്ക്ക് പരിക്കേറ്റു

മദ്യലഹരിയിൽ ഗുണ്ടയുടെ വടിവാൾ വീശിയുള്ള പരാക്രമം തടയാൻ ശ്രമിച്ച എസ്ഐയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം പൂന്തുറ എസ്ഐ വിമലിന് നേരെ വാൾ വീശി ആക്രമണം കൈക്ക് പരിക്കേറ്റു.  മുട്ടത്തറ വടുവത്ത് താമസിക്കുന്ന ഉണ്ണി (30) എന്ന ആളാണ് എസ്ഐയ്ക്ക് നേരെ വാൾ വീശി ആക്രമണം നടത്തിയത് . മദ്യപിച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് വ്യഴാഴ്‌ച രാത്രി പൂന്തുറ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ വിമൽ ഉൾപ്പടെ ഉള്ള പോലീസ് സംഘം മുട്ടത്തറ എത്തി. പോലീസ് മദ്യപാനി സംഘത്തെ വിരട്ടി ഓടിച്ചു. ഇതിനിടക്ക് ആണ് കൂട്ടത്തിൽ ഉണ്ടായിരുന്ന ഉണ്ണി വീട്ടിൽ നിന്നും വളെടുത്ത് കൊണ്ട് വന്ന് തിരിച്ച് പോകാൻ നിന്ന എസ്ഐ വിമലിന് നേരെ വാൾ വീശിയത്. വെട്ടിനെ സമർത്ഥമായി തടുത്ത് മാറി എങ്കിലും കൈയ്ക്ക് പരിക്കേറ്റു. വെട്ടിയ ശേഷം രക്ഷപെടാൻ ശ്രമിച്ച ഉണ്ണിയെ എസ്.ഐ കടന്നു പിടിക്കുകയും നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പ്രതിയായ ഉണ്ണി പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉള്ള ആളാണെന്ന് പോലീസ് പറഞ്ഞു. എസ്ഐ വിമലിനെ ചികിത്സക്കായി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.