സജാദും അമലും ചേര്‍ന്ന് ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ കഴുത്തില്‍ കിടന്ന 11 പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമല്‍ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന. മരിച്ച സജാദിന്റെ പേരില്‍ തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനില്‍ മാല മോഷണത്തിന് കേസുണ്ട്.യുവാക്കളുടെ കൈയില്‍ നിന്ന് കൊളുത്തില്ലാത്ത മാലയാണ് കണ്ടെത്തിയത്. മംഗലപുരം പോലീസ് മെഡിക്കല്‍ കോളേജിലെത്തി അമലിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം തക്കല പോലീസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും.
തിരുവനന്തപുരം നരുവാൻമൂട് അപകടത്തിൽ മരിച്ച യുവാവ് ബൈക്കിൽ മാല പൊട്ടിച്ചു കടന്നവരിൽ ഒരാളെന്ന് പോലീസ്
Sunday, May 08, 2022
മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തിരുവനന്തപുരം നരുവാംമൂട് ആണ് സംഭവം. തക്കലയില്‍ നിന്ന് മാല പൊട്ടിച്ച് കടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്.ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍നിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.