നേരെത്തെ നിശ്ചയിച്ചിരുന്ന അഡ്വ കെഎസ് അരുൺകുമാറിനെ മാറ്റിയാണ് ഡോ ജോ ജോസഫ്നെ സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ചത്.എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ് ജോ ജോസഫ്. വാഴക്കാല സ്വദേശിയായ ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ”ഹൃദയപൂര്‍വ്വം ഡോക്ടര്‍” എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിശ്പചിയിക്കാന്‍ അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാനനേതാക്കളും ജില്ലാ കമ്മിറ്റിയും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാക്കി തീര്‍ത്തത്.മെയ് മൂപ്പത്തിയൊന്നിനാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് പതിനൊന്നിനാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് പതിനാറ്വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.