തിരുവനന്തപുരത്ത് കോടതി ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും കാണാനില്ല
Tuesday, May 31, 2022
തിരുവനന്തപുരത്ത് കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാനില്ല.തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന 62 പവനോളം സ്വര്‍ണമാണ് കാണാതായത്. കുടപ്പനക്കുന്ന് കളക്ട്രേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. 62 പവന്‍ സ്വര്‍ണ്ണത്തിന് പുറമേ ലോക്കറിലുണ്ടായിരുന്ന 120 ഗ്രാം വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംശയത്തെ തുടര്‍ന്ന് RDO യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും മോഷണം പോയത് കണ്ടെത്തിയത്.ലോക്കര്‍ പൊളിച്ചതിന്‍റെ ലക്ഷണങ്ങളൊന്നുമില്ല. ജീവനക്കാരാണ് മോഷണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സീനിയർ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2019 ന് ശേഷമാണ് മോഷണം നടന്നിരിക്കുന്നത് എന്ന് കണ്ടെത്തി.കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടർ നവജ്യോത് ഹോസ അറിയിച്ചു. വിരലടയാള വിദഗ്ധരുടെയും കോടതിയിലെ സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പൊലീസ് അന്വഷണം.