Type Here to Get Search Results !

ശസ്ത്രക്രിയ നടത്താതെ 36 മണിക്കൂർ‌ പിഞ്ചുകുഞ്ഞിനെ പട്ടിണിക്കിട്ട സംഭവത്തിൽ 3 ഡോക്ടർമാർ കുറ്റക്കാരെന്ന് കണ്ടെത്തി

ശസ്ത്രക്രിയ നടത്താതെ 36 മണിക്കൂർ‌ പിഞ്ചുകുഞ്ഞിനെ പട്ടിണിക്കിട്ട സംഭവത്തിൽ 3 ഡോക്ടർമാർ കുറ്റക്കാരെന്ന് കണ്ടെത്തി Thiruvananthapuram medical College hospital Veena George health minister
തിരുവനന്തപുരത്ത് കതകിന് ഇടയിൽപ്പെട്ട് കൈവിരലുകൾക്കു ഗുരുതര പരുക്കേറ്റ് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയ കുഞ്ഞ് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂർ‌ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തിൽ 3 ഡോക്ടർമാർ കുറ്റക്കാരെന്ന് കണ്ടെത്തി. അനസ്തീസിയ ഓർത്തോ,പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഗുരുതര വീഴ്ച വരുത്തിയത്.സമയവും സൗകര്യവും ഉണ്ടായിട്ടും ശസ്ത്രക്രിയ വൈകിപ്പിച്ചെന്നും ആശുപത്രി രേഖകളിൽ നിന്നു വ്യക്തമായി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി   ഉത്തരവിട്ടേക്കും.വെള്ളിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു കരമന സത്യൻ നഗറിൽ വാടകയ്ക്കു താമസിക്കുന്നവരുടെ മകൾക്ക് അപകടം സംഭവിച്ചത്.ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും കൊണ്ടുപോയി. പരുക്ക് ഗുരുതരമായതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തണമെന്നും കുഞ്ഞിനു ഭക്ഷണം നൽകരുതെന്നും പറഞ്ഞാണ് ജനറൽ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്.

മെഡിക്കൽ കോളജിൽ ഓർത്തോയിലെ പരിശോധനയ്ക്കു ശേഷം വിരലിൽ പ്ലാസ്റ്റിക് സർജറി നടത്താൻ തീരുമാനിച്ചു. പരിശോധനകൾക്കായി കുഞ്ഞിനെ അനസ്തീസിയയിലേക്ക് വിട്ടു. എന്നാൽ ഡോക്ടർ ഇതു എമർജൻസി അല്ലെന്ന് പറഞ്ഞ് പരിശോധനകൾ പിറ്റേ ദിവസത്തേകേകി മാറ്റി.രാവിലെ അനസേതീസിയയിലെ പരിശോധന കഴിഞ്ഞെങ്കിലും ശസ്ത്രക്രിയ നടത്തേണ്ട പ്ലാസ്റ്റിക് സർജൻ ജോലിക്കു വന്നില്ല.പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ മറ്റു ഡോക്ടർമാർ ജോലിക്ക് അസൗകര്യം പറഞ്ഞ് ഒ.പിയിലേക്ക് പോവുകയും ചെയ്തു. ശസ്ത്രക്രിയ കോഓർഡിനേറ്റ് ചെയ്യേണ്ട ഓർത്തോ ഡോക്ടർ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. ഒടുവിൽ കുഞ്ഞിന്റെ അമ്മ ഡിന്നി റസി.അസോസിയേഷൻ ഭാരവാഹികളെയും കൗൺസിലർ കരമന അജിത്തിനെയും ഫോണിൽ വിളിച്ച് പരാതി അറിയിച്ചു. ഇവർ ഇടപെട്ടതിനൊടുവിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണു ശസ്ത്രക്രിയ നടത്തിയത്.