2018 നവംബര്‍ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതുമായി ബന്ധപ്പൊണ് അര്‍ഷോയ്ക്കതിരെ വധശ്രമക്കേസെടുത്തത്. കര്‍ശ വ്യവസ്ഥകളോടെ അര്‍ഷോയ്ക്ക് കേസില്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെ ജാമ്യം റദ്ദാക്കുകയായിരുന്നു.എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന അര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന SFI സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പൊതുവേദികളില്‍ഇയാള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. ഇതു ചൂണ്ടിക്കാണിച്ചാണ് Youth Congress പരാതി നല്‍കിയത്.
നിസാം ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഐപിസി 308, 355, 323, 324, 506, 427 വകുപ്പുകള്‍ പ്രകാരമായിരുന്നു അര്‍ഷോയെ അറസ്റ്റ് ചെയ്തത്.ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതോടെ നിസാം തന്നെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയും അര്‍ഷോയ്ക്ക് എതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു കോടതിയില്‍ പൊലീസിന്റെ മറുപടി.ഇതിനിടെ പൊതു വേദിയിലെത്തിയിട്ടും പ്രതിയെ പിടികൂടാതെ Police ഒത്തു കളിക്കുകയാണെന്നു Youth Congress ആരോപിച്ചു.അതേസമയം ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് അര്‍ഷോ പറയുന്നത്.