ബാലഗോപാല്‍ അവതരിപ്പിച് 2021-22 ലേയും 2022-23 ലേയും ബജറ്റ് ഡോക്യുമെന്റിലാണ് സമ്പത്തിനായി ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ ഉള്ളത്. സമ്പത്തിനായി എത്ര തുക ചെലവഴിച്ചു എന്നത് സംബന്ധിച്ച നിരവധി നിയമസഭ ചോദ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിമര്‍ശനം ഭയന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിനും മറുപടി നല്‍കിയില്ല. ബജറ്റ് ഡോക്യുമെന്റില്‍ ചെലവുകളും എസ്റ്റിമേറ്റുകളും മറച്ച് വക്കാന്‍ സാധിക്കില്ല.
കോവിഡ് ശക്തമായ 2020-21 കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ മലയാളികളായ നേഴ്‌സുമാരും വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുമ്പോള്‍ സമ്പത്തിന്റെ സേവനം ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന ആരോപണവുമുണ്ടായി. കൂടുതല്‍ ദിവസം തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു സമ്പത്ത് അക്കാലയളവില്‍ കഴിഞ്ഞത്.ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു. സമ്പത്തിന് 4 പേഴ്‌സണല്‍ സ്റ്റാഫുകളേയും നല്‍കിയിരുന്നു. ദിവസ വേതനത്തിന് 6 ഓളം പേരേയും സമ്പത്തിനായി നല്‍കി. ന്യൂഡല്‍ഹിയില്‍ സര്‍ക്കാരിന്റെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ റസിഡന്റ് കമ്മീഷണറായും അദ്ദേഹത്തെ സഹായിക്കാന്‍ സ്റ്റാഫുകളും ഉണ്ടായിരിക്കുമ്പോഴാണ് സമ്പത്തിന് കാബിനറ്റ് റാങ്ക് നല്‍കി പുനരധിവസിപ്പിച്ചത.
ഇതുകൊണ്ട് യാതൊരു പ്രയോജനം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കുറെ പണം ആവശ്യമില്ലാതെ ഒഴുകുമെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയേറ്റില്‍ ജോലി ചെയ്യുകയാണ് സമ്പത്ത് ഇപ്പോള്‍ .സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വര്‍ഷമാദ്യ മാസം തന്നെ ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്.