2020-21വര്‍ഷത്തെ പുരസ്‌കാരമാണ് Doctor R Balasankar നല്‍കാന്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്നത്. ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പുരസ്‌കാരം സമ്മാനിക്കും. മധ്യപ്രദേശ് സര്‍ക്കാര്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പുരസ്‌കാരം ആദ്യമായി ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പല പ്രമുഖര്‍ക്കും ഇതിനോടകം ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോക്ടര്‍ ബാലശങ്കറിന്റെ ഈ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്ത് മദ്ധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നിയോഗിച്ച പുരസ്‌കാര നിര്‍ണ്ണയസമിതി ഏകകണ്ഠമായിട്ടാണ് ബാലശങ്കറിന് മഹര്‍ഷി വേദവ്യാസ ദേശീയ പുരസ്‌കാരം നല്‍കാന്‍ തീരുമാനമെടുത്തത്.
നാല് ദശാബ്ദക്കാലത്തെ മാധ്യമം പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ ആര്‍. ബാലശങ്കര്‍ പ്രമുഖ ദേശീയ ദിനപത്രങ്ങളിലും വാരികകളിലും പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിചുണ്ട് . ഇന്ത്യന്‍ എക്‌സ്പ്രസ്, എക്കണോമിക് ടൈംസ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഓണ്‍ലുക്കര്‍, ഫ്രീപ്രസ്സ്‌ജേണല്‍, പ്രോബ്, ദി വീക്ക്, ഓര്‍ഗനൈസര്‍ തുടങ്ങി ഒട്ടേറെ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2004 മുതല്‍ 2013വരെ പതിനൊന്നുവര്‍ഷക്കാലം ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപരായിരുന്നു.വിദ്യാഭ്യാസരംഗത്ത് ഏറ്റവുമധികം പൊളിച്ചെഴുത്തുകളും പരിഷ്‌ക്കാരനടപടികളും നടന്നകാലഘട്ടമായ 1998 മുതല്‍ 2004വരെ അടല്‍ബിഹാരിവാജ്‌പേയ് നയിച്ച NDA സര്‍ക്കാരിന്റെ ഭരണകാലത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവായ ഡോ.മുരളീമനോഹര്‍ ജോഷിക്കായിരുന്നു മാനവവിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ അണിയറ ശില്പികളില്‍ പ്രധാനി ഡോ.ആര്‍.ബാലശങ്കറായിരുന്നു. മുരളീമനോഹര്‍ജോഷിയുടെ അഡൈ്വസര്‍ എന്നനിലയില്‍ മന്ത്രാലയത്തിന്റെ നിര്‍ണ്ണായകതീരുമാനങ്ങളില്‍ ഡോ. ആര്‍.ബാലശങ്കര്‍ പങ്കാളിയായിരുന്നു.