Type Here to Get Search Results !

അന്തരിച്ച മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാർഷികം വിപുലമായി ആചരിച്ചു

R balakrishnapilla
കേരള കോൺഗ്രസ് (ബി) കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തച്ചോട്ടുകാവ് അഭയ ഗ്രാമത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയും ഓർമ്മ മരം നടുകയും ചെയ്തു.R ബാലകൃഷ്ണപിള്ള ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. കേരള കോൺഗ്രസ്(ബി) സംസ്ഥാന സെക്രട്ടറി ശരൺ.ജെ. നായർ, വനിത കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലക്ഷ്മി, അഭയഗ്രാമം മാനേജർ സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറി പാറശാല സന്തോഷ്, വനിത കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ജീജ സുരേന്ദ്രൻ, നിയോജകമണ്ഡലം പ്രസിഡൻറ് രാജശേഖരൻ, സുജലക്ഷ്മി, ശശികല, സുകന്യ,ഹേമലത, രാധാ സുരേഷ്, ക്ലിൻറ്,  മനു മേപ്രം, ജോളി, അഞ്ജന കൃഷ്ണൻ, ശിവശങ്കർ വിവേക്, വിജയകുമാർ, രവി കല്ലുമല, രാധാകൃഷ്ണൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു. മേയ് 3ന് കൊട്ടാരക്കരയിൽ നടക്കുന്ന വിപുലമായ ചരമവാർഷിക പരിപാടി ചെയർമാൻ K B ഗണേഷ് കുമാർ MLA യുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.